സമൂഹ മാധ്യമങ്ങളിലൂടെ വ്യാജ വാര്‍ത്തകള്‍ പലപ്പോഴും പ്രചരിക്കാറുണ്ട്. പല പ്രശസ്തരും മരിച്ചെന്നടക്കമുള്ള വാര്‍ത്തകള്‍ അതിന്‍റെ സത്യാവസ്ഥ എന്താണെന്ന് ചിന്തിക്കാതെ പലരും പ്രചരിപ്പിക്കാറുമുണ്ട്. പ്രളയക്കെടുതിയെ അതിജീവിക്കാനുള്ള ശ്രമത്തനിടയിലും ഇത്തരം വ്യാജവാര്‍ത്തകള്‍ക്ക് കുറവല്ല. ഏറ്റവും ഒടുവിലായി ആലുവ യുസി കോളേജിലെ ക്യാമ്പില്‍ ചിക്കന്‍പോക്സ് പടര്‍ന്നുപിടിക്കുന്നതായാണ് വ്യജവാര്‍ത്ത.

ആലുവ: സമൂഹ മാധ്യമങ്ങളിലൂടെ വ്യാജ വാര്‍ത്തകള്‍ പലപ്പോഴും പ്രചരിക്കാറുണ്ട്. പല പ്രശസ്തരും മരിച്ചെന്നടക്കമുള്ള വാര്‍ത്തകള്‍ അതിന്‍റെ സത്യാവസ്ഥ എന്താണെന്ന് ചിന്തിക്കാതെ പലരും പ്രചരിപ്പിക്കാറുമുണ്ട്. പ്രളയക്കെടുതിയെ അതിജീവിക്കാനുള്ള ശ്രമത്തനിടയിലും ഇത്തരം വ്യാജവാര്‍ത്തകള്‍ക്ക് കുറവല്ല. ഏറ്റവും ഒടുവിലായി ആലുവ യുസി കോളേജിലെ ക്യാമ്പില്‍ ചിക്കന്‍പോക്സ് പടര്‍ന്നുപിടിക്കുന്നതായാണ് വ്യജവാര്‍ത്ത. എന്നാല്‍ ക്യാമ്പില്‍ ചിക്കന്‍ പോക്സ് ഭീഷണിയില്ല.

കോളേജിലെ രണ്ടു കുട്ടികള്‍ക്ക് നേരത്തേ ചിക്കന്‍പോക്സ് ഉണ്ടായിരുന്നു. എന്നാല്‍ ഇവിടെ മറ്റാര്‍ക്കും ഇതുവരെ ചിക്കന്‍ പോക്സ് ബാധിച്ചിട്ടില്ല. യുസി കോളേജിലെ ക്യാമ്പിലുള്ളവര്‍ക്ക് ആവശ്യ ചികിത്സ നല്‍കുന്നതിനായി ഡോക്ടര്‍മാര്‍ അടക്കമുള്ളവരുണ്ട്.