Asianet News MalayalamAsianet News Malayalam

മര്യാദയ്ക്ക് പെരുമാറണമെന്ന് അഭിഭാഷകര്‍ക്ക് താക്കീത്; സുപ്രീം കോടതിയിൽ നാടകീയ രംഗങ്ങൾ

കൂടുതൽ വാദങ്ങൾ ഉള്ളവർക്ക് അവ എഴുതി നൽകാമെന്ന് ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടതോടെയാണ് അഭിഭാഷകര്‍ ബഹളമുണ്ടാക്കിയത്. എല്ലാവരും പറയുന്നത് ഒരേ കാര്യമെന്ന് ചീഫ് ജസ്റ്റിസ്.

chief justice warns advocates while arguments in sabarimala case
Author
New Delhi, First Published Feb 6, 2019, 12:42 PM IST

ദില്ലി: വാദിക്കാൻ അവസരം തേടി അഭിഭാഷകര്‍ തമ്മിൽ തര്‍ക്കം സുപ്രീം കോടതിയിൽ നാടകീയ രംഗങ്ങൾക്ക് ഇടയാക്കി. വാദിക്കാനായി ബഹളം വെച്ച അഭിഭാഷകർക്ക് ഒടുവിൽ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി താക്കീത് നൽകി. കോടതിയിൽ മര്യാദക്ക് പെരുമാറിയില്ലെങ്കിൽ കോടതിയലക്ഷ്യ നടപടി എടുക്കുമെന്നായിരുന്നു ചീഫ് ജസ്റ്റിസിന്‍റെ മുന്നറിയിപ്പ്. 56 കേസുകളാണ് കോടതിയില്‍ ശബരിമല വിഷയത്തില്‍ പരിഗണനയ്ക്ക് എത്തിയത്. ഇതില്‍ പത്തോളം അഭിഭാഷകരാണ് വാദിയ്ക്കാനായി ബഹളം വച്ചത്. 

കൂടുതൽ വാദങ്ങൾ ഉള്ളവർക്ക് വാദങ്ങൾ എഴുതി നൽകാമെന്ന് ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടതോടെയാണ് അഭിഭാഷകര്‍ ബഹളമുണ്ടാക്കിയത്. എല്ലാവരും പറയുന്നത് ഒരേ കാര്യമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. എതിർ വാദത്തിനായി അരമണിക്കൂർ സമയം മാത്രമെ നൽകൂ എന്ന് വ്യക്തമാക്കിയ ചീഫ് ജസ്റ്റിസ് മൂന്ന് മണിവരെ മാത്രമെ ബെഞ്ച് ഇരിക്കൂവെന്നും കൂട്ടിച്ചേര്‍ത്തു. 

Follow Us:
Download App:
  • android
  • ios