സംസ്ഥാനത്ത് കുട്ടികള്‍ക്ക് എതിരായ ലൈംഗിക അതിക്രമം വര്‍ദ്ധിച്ചുവരുന്നതായി മുഖ്യമന്ത്രി. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 253 കുട്ടികള്‍ കൊല്ലപ്പെട്ടെന്നും മുഖ്യമന്ത്രി നിയസഭയില്‍ പറഞ്ഞു.
അഞ്ച് വര്‍ഷത്തിനിടെ സംസ്ഥാനത്ത് രജിസ്റ്റ്ര്‍ ചെയ്ത കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമ കേസുകളുടെ എണ്ണം 6835. കാണാതായ 6755 കുട്ടികളില്‍ 6568 പേരെ കണ്ടെത്താനായെന്നും മുഖ്യമന്ത്രി രേഖാമൂലം നിയമസഭയെ അറിയിച്ചു. വര്‍ദ്ധിച്ചുവരുന്ന ശൈവ വിവാഹങ്ങളെ കുറിച്ചുള്ള ഇ എസ് ബിജിമോള്‍ എംഎല്‍എയുടെ ചോദ്യത്തിന്, അഞ്ച് വര്‍ഷത്തിനിടെ നടന്നത് 50 ശൈവവിവാഹങ്ങളെന്ന് മുഖ്യമന്ത്രി മറുപടി നല്‍കി.
