സ്മാർട്ട് സിറ്റി പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് ടീകോം അറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിനാവശ്യമായ പണം നീക്കിവെച്ചതായും ടീകോം കമ്പനി അറിയിച്ചിട്ടുണ്ട്. കൊച്ചി ഇൻഫോ പാർക്കിന്റെ രണ്ടാം ഘട്ട വികസനം പൂർത്തിയാകുമ്പോൾ ഒരു ലക്ഷം തൊഴിലവസരം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൊച്ചി ഇൻഫോ പാർക്കിൽ രണ്ടാം ഘട്ട ഐടി മന്ദിരത്തിന്റെ ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു പിണറായി വിജയൻ.