
സാധാരണക്കാരുടെ ഫീസ് കുറക്കുകയാണ് സര്‍ക്കാര്‍ ചെയ്‍തത്. മിക്ക സ്വാശ്രയ കോളേജുകളിലും പാവപ്പെട്ട കുട്ടികളുടെ ഫീസ് 25000 രൂപയാക്കി കുറച്ചു. സാധാരണക്കാരുടെ ഫീസ് 8 ലക്ഷത്തില്‍ നിന്നും 2.5 ലക്ഷമാക്കി കുറയ്ക്കാനും കഴിഞ്ഞു. വിദ്യാര്‍ത്ഥികളുടെ താല്‍പര്യമാണ് സര്‍ക്കാര്‍ സംരക്ഷിക്കുന്നത്. അംഗീകരിച്ച ഫീസില്‍ നിന്നും ഒരു രൂപ പോലും കൂടുതല്‍ വാങ്ങിക്കാന്‍ കഴിയില്ല. കുറഞ്ഞ ഫീസില്‍ കൂടുതല്‍ മെറിറ്റു സീറ്റുകള്‍ സൃഷ്ടിക്കാന്‍ സര്‍ക്കാരിനു കഴിഞ്ഞു.
കൂടുതല്‍ കുട്ടികള്‍ക്ക് ആനുകൂല്യം കിട്ടിയതിനെ എതിര്‍ക്കുന്നത് എന്തിന്‍റെ അടിസ്ഥാനത്തിലാണെന്നു മുഖ്യമന്ത്രി ചോദിച്ചു. കോഴവാങ്ങാനാവാത്തവരുടെ അസ്വസ്ഥതയാണ് ഇപ്പോള്‍ നടക്കുന്ന സമരത്തിനു കാരണം. സമരത്തെ പൊതു സമൂഹം അംഗീകരിക്കുന്നില്ല.
നിയമസഭാ നടപടികള്‍ അലങ്കോലപ്പെടുത്തുന്നതിലൂടെ ജന ശ്രദ്ധ തിരിക്കാനും മാനേജ്‍മെന്‍റുകളെ സഹായിക്കാനുമാണ് യുഡിഎഫ് ശ്രമിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
