കൂടാതെ, കൃത്യമായ സ്ഥലവും ലാൻഡ്മാർക്കും, ജില്ലയും, കുടുങ്ങികിടക്കുന്നവരുടെ കൃത്യമായ എണ്ണവും, അവരെ ബന്ധപ്പെടാനുള്ള ഫോൺ നമ്പറും ഉണ്ടെങ്കിൽ അതും ഉൾപ്പെടുത്തണം. 

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ റെസ്ക്യൂ വാട്സ് ആപ്പ് നമ്പറുകളിലേക്ക് വരുന്ന പല സഹായ അഭ്യര്‍ത്ഥനകളും ആവര്‍ത്തനമാണെന്നും അതിനാല്‍ പുതുതായി സഹായം ആവശ്യമുള്ളവരിലെത്താനാകുന്നില്ലെന്ന് മുഖ്യമന്ത്രി. അതിനാല്‍ സഹായമഭ്യര്‍ത്ഥിക്കുന്നവര്‍ തീയതിയും സമയവും കൂടി ഉള്‍പ്പെടുത്തണമെന്നും മുഖ്യമന്ത്രി അറിയിച്ചു. 

കൂടാതെ, കൃത്യമായ സ്ഥലവും ലാൻഡ്മാർക്കും, ജില്ലയും, കുടുങ്ങികിടക്കുന്നവരുടെ കൃത്യമായ എണ്ണവും, അവരെ ബന്ധപ്പെടാനുള്ള ഫോൺ നമ്പറും ഉണ്ടെങ്കിൽ അതും ഉൾപ്പെടുത്തണം. രക്ഷാപ്രവർത്തനങ്ങൾ വേഗത്തിലാക്കുവാൻ അത് സഹായകരമാകുമെന്നും മുഖ്യമന്ത്രി ഒദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു.