പത്തനംതിട്ടയില്‍ നിന്നും സൈന്യം ഹെലികോപ്ടറില്‍ രക്ഷപ്പെടുത്തിയവരെ തിരുവനന്തപുരം ,ചാല ബോയ്സ് സ്കൂളിലാണ് പാര്‍പ്പിച്ചിട്ടുള്ളത്. ഇവരുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയാന്‍ ബന്ധപ്പെടാനുള്ള നമ്പറുകള്‍

മഹാപ്രളയത്തില്‍ കേരളമാകെ വലയുകയാണ്. മനുഷ്യസാധ്യമായ രക്ഷാപ്രവര്‍ത്തനത്തിന് എല്ലാവരും കൈകോര്‍ത്ത് രംഗത്തുണ്ട്. അതിനിടിയല്‍ പത്തനംതിട്ടയില്‍ നിന്നും രക്ഷപ്പെടുത്തിയവരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വേണ്ടിയുള്ള ക്രമീകരണങ്ങള്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്.

മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ കുറിപ്പ് പൂര്‍ണരൂപത്തില്‍

പത്തനംതിട്ടയില്‍ നിന്നും രക്ഷപ്പെടുത്തിയവരുടെ വിവരങ്ങള്‍. പത്തനംതിട്ടയില്‍ നിന്നും സൈന്യം ഹെലികോപ്ടറില്‍ രക്ഷപ്പെടുത്തിയവരെ തിരുവനന്തപുരം ,ചാല ബോയ്സ് സ്കൂളിലാണ് പാര്‍പ്പിച്ചിട്ടുള്ളത്. ഇവരുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയുവാന്‍ -
ചാര്‍ജ്ജ് ഓഫീസര്‍ ഷിബു - 7907150768
ബിനു - 9747491010
ഡി.പി.ഐ - 9447625106
വില്ലേജ് ഓഫീസര്‍ - 8547610107
പി.ടി.എ പ്രസിഡന്‍റ് - 9446323919, 8075322301 
ചാല ബോയ്സ് സ്കൂള്‍ - 9497012817