ഒമ്പതുവയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച 54കാരന്‍ പിടിയില്‍
തൊടുപുഴയിൽ ഒന്പതു വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച മധ്യവയസ്കൻ അറസ്റ്റിൽ. കുട്ടിയുടെ ബന്ധുവും അയൽവാസിയുമായ അന്പത്തിനാലുകാരനാണ് പിടിയിലായത്. വീട്ടിലേക്കുളള ഇടവഴിയിൽ വച്ചായിരുന്നു പീഡനശ്രമം. പെൺകുട്ടിയുടെ അമ്മയുടെ പരാതിയിൽ പ്രതിക്കെതിരെ പോക്സോ നിയമപ്രകാരം പൊലീസ് കേസെടുത്തു. രണ്ടു വർഷത്തിനിടെ പലതവണ ഇയാൾ ഉപദ്രവിച്ചിട്ടുണ്ടെന്ന് പെൺകുട്ടി പോലീസിനോട് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്ത് മൂവാറ്റുപുഴ സബ് ജയിലിലേക്ക് മാറ്റി.
