സംസ്ഥാനത്തെ ബാലപീഡനക്കേസുകളുടെ എണ്ണത്തില്‍ വര്‍ധന

First Published 15, Mar 2018, 2:06 AM IST
child abuse cases
Highlights
  • കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമം തടയുന്നതിനായി 2012-ല്‍ പോക്‌സോ നിയമം കൊണ്ട് വന്നതിന് ശേഷം ഓരോ വര്‍ഷവും കേസുകളുടെ ഏണ്ണം കൂടുകയാണ്

തിരുവനന്തപുരം: സംസ്ഥാനത്ത് കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ കൂടുന്നു. കഴിഞ്ഞ വര്‍ഷം ആകെ 2,658 പോക്‌സോ  കേസുകളാണ് എടുത്തതെങ്കില്‍  ഈ വര്‍ഷം ജനുവരിയില്‍ മാത്രം 238 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഏറ്റവുമധികം കേസുകള്‍ തിരുവനന്തപുരത്താണ്, 38 കേസുകള്‍. പത്തനംതിട്ടയില്‍ ഏറ്റവും കുറവ്, 5 കേസുകള്‍.

കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമം തടയുന്നതിനായി 2012-ല്‍ പോക്‌സോ നിയമം കൊണ്ട് വന്നതിന് ശേഷം ഓരോ വര്‍ഷവും കേസുകളുടെ ഏണ്ണം കൂടുകയാണ്. കഴിഞ്ഞ ജനുവരിയില്‍ 149 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തതെങ്കില്‍ ഈ വര്‍ഷം ജനുവരിയില്‍ അതിന്റെ ഇരട്ടിയോളം കേസുകളാണ് രജിസ്റ്ററായത്. 

കുട്ടികള്‍ ലൈംഗീകമായി പീഡിപ്പിക്കപ്പെടുന്ന ഭൂരിപക്ഷം കേസുകളിലും അടുത്ത ബന്ധുക്കളോ കുടുംബ സുഹൃത്തുക്കളോ ആണ് പ്രതികളാവുന്നതെന്ന് അധികൃതര്‍ പറയുന്നത്. അതേസമയം നിയമം ദുരുപയോഗം ചെയ്യുന്ന ചിലരുണ്ടെന്നും അതിനാല്‍ വിശദമായ പരിശോധനകള്‍ക്ക് ശേഷമേ ഇപ്പോള്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നുള്ളുവെന്നും പൊലീസ് വ്യക്തമാക്കുന്നു.

loader