കണ്ണൂരില്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച മദ്രസ അദ്ധ്യാപകന്‍ കസ്റ്റഡിയില്‍. വയനാട് തരുവണ സ്വദേശി മുഹമ്മദ് റാഫി ആണ് കസ്റ്റഡിയില്‍. ഇരിട്ടി ചാക്കാട് നസ്രത്തുല്‍ ഇസ്‌ലാം മദ്രസ അധ്യാപകനാണ് ഇയാള്‍. കണ്ണൂരില്‍ ഇരിട്ടിയില്‍ നാല് വിദ്യാര്‍ത്ഥിനികളെ ഇയാള്‍ ലൈംഗിക പീഡനത്തിനിരയാക്കിയെന്നാണ് കേസ്. പോക്‌സോ നിയമപ്രകാരമാണ് പൊലീസ് കേസെടുത്തത്. കണ്ണൂര്‍ വനിതാ സിഐ എത്തി കുട്ടികളുടെ മൊഴി രേഖപ്പെടുത്തി.