വിശപ്പ് സഹിക്കാൻ കഴിയാതെ കീടനാശിനി കഴിച്ച ആദിവാസി കുട്ടി ഗുരുതരാവസ്ഥയില്‍. മധ്യപ്രദേശിലെ രത്ലാം ജില്ലയിലാണ് സംഭവം നടന്നത്. ദേശീയ ബാലാവകാശ കമ്മീഷന്‍ സംഭവത്തില്‍ സ്വമേധയാ കേസെടുത്തു. 

ദില്ലി: വിശപ്പ് സഹിക്കാൻ കഴിയാതെ കീടനാശിനി കഴിച്ച ആദിവാസി കുട്ടി ഗുരുതരാവസ്ഥയില്‍. മധ്യപ്രദേശിലെ രത്ലാം ജില്ലയിലാണ് സംഭവം. ദേശീയ ബാലാവകാശ കമ്മീഷന്‍(എന്‍സിപിസിആര്‍) സംഭവത്തില്‍ സ്വമേധയാ കേസെടുത്തു. ഡിസംബര്‍ 31നാണ് സംഭവം നടന്നത്.

സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചതായി എന്‍സിപിസിആറിലെ ഒരു ഉദ്യോഗസ്ഥന്‍ പറ‍ഞ്ഞു. വിശന്ന ആദിവാസി കുട്ടി എത്ര ചോദിച്ചിട്ടും അടുത്തുളള റേഷന്‍ കടയില്‍ നിന്നും ഭക്ഷണം കൊടുത്തില്ല. തുടര്‍ന്ന് വിശപ്പ് സഹിക്കാന്‍ കഴിയാതെ കുട്ടി കീടനാശിനി കഴിക്കുകയായിരുന്നു. കുട്ടി ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. കുട്ടിയുടെ വയസ്സോ മറ്റ് വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല.