നാല് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന 24കാരൻ അറസറ്റിൽ
ഹരിയാനയിലെ ഫരീദാബാദിൽ നാല് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസിൽ ഇരുപത്തിനാലുകാരൻ അറസറ്റിൽ. 9 വർഷമായി കുട്ടിയുടെ അച്ഛന്റെ കടയിലെ ജീവനക്കാരനാണ് പിടിയിലായ ഭോല അലിയാസ് വീരേന്ദർ.
രണ്ട് ദിവസം മുൻപാണ് പ്രതി ഭോലയുടെ വീടിനുള്ളിലെ പെട്ടിയിൽ നിന്ന് നാല് വയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തിയത്. വൈദ്യപരിശോധനയിൽ കുട്ടി ക്രൂരമായ ബലാത്സംഗത്തിനിരയായെന്ന് കണ്ടെത്തി. അച്ഛന്‍റെ കൂടെ കടയിലുണ്ടായിരുന്ന കുട്ടിയെ തിരക്കുള്ള സമയം നോക്കി സ്വന്തം വീട്ടിലെക്കി കൂട്ടിക്കൊണണ്ടുപോയാണ് പ്രതി ഭോല ബലാത്സംഗം ചെയ്തത്. ബലാത്സംഗത്തിനിടെ കുട്ടി മരിച്ചു. തുടർന്ന് മൃതദേഹം വീട്ടിലെ പെട്ടിയിൽ ഒളിപ്പിച്ചു. കടയിലേക്ക് മടങ്ങിയ ഭോല ഭാവഭേദമില്ലാതെ ജോലി തുടർന്നു.
കുട്ടിയെ കാണാതായത് ശ്രദ്ധയിൽപ്പെട്ട രക്ഷിതാക്കൾ നാട്ടിലാകെ തിരച്ചിൽ തുടങ്ങി. ഭോലയും കുട്ടിയെ അന്വേഷിക്കാൻ ഒപ്പം കൂടിയിരുന്നു. എന്നാൽ ഭോലയോടൊപ്പം കുട്ടി പോകുന്നത് കണ്ടുവെന്ന് ചില നാട്ടുകാർ പറഞ്ഞതോടെയാണ് കുട്ടിയുടെ ബന്ധുക്കൾ ഇയാളുടെ വീട്ടിലും അന്വേഷിച്ചെത്തിയത്.. ഭോലക്കൊപ്പം കുട്ടി നടന്നുപോകുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങളും പൊലീസിന് കിട്ടി. പ്രതിയെ തൂക്കിക്കൊല്ലണമെന്ന് കുട്ടിയുടെ അമ്മ ആവശ്യപ്പെട്ടു.കൊലപാതകം,ബലാത്സംഗം എന്നീ കുറ്റങ്ങൾ ചുമത്തിയതിനൊപ്പം പോക്സോ നിയമപ്രകാരവും പൊലീസ് കേസെടുത്തു
