മുടി രണ്ടായി പിരിച്ചുകെട്ടണമെ് സ്‌കൂള്‍ അധികൃതര്‍ നിര്‍ബന്ധിക്കുന്നുവെ് കാണിച്ച് കാസര്‍കോട് ചീമേനി ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിനി നല്‍കിയ പരാതിയിലാണ് കമ്മീഷന്‍ അധ്യക്ഷ ശോഭാ കോശി, അംഗങ്ങളായ കെ.നസീര്‍, മീന സി.യു എന്നിവരുടെ നിര്‍ദ്ദേശം. രാവിലെ പഠനത്തിനും പ്രഭാതകൃത്യങ്ങള്‍ക്കുമുളള സമയത്തിനിടെ മുടി രണ്ടായി പിരിച്ചുകെട്ടാന്‍ സമയം കണ്ടെത്തുത് പ്രയാസകരമാണെ് കമ്മീഷന്‍ വിലയിരുത്തി. ജോലിക്ക് പോകു രക്ഷിതാക്കള്‍ക്കും ഇത് ബുദ്ധിമുട്ടുണ്ടാക്കും. കുട്ടികളെ മാനസികമായും ആരോഗ്യപരമായും ദോഷകരമായി ബാധിക്കു തരത്തില്‍ മുടി വേര്‍തിരിച്ച് പിരിച്ചുകെട്ടാന്‍ നിര്‍ബന്ധിക്കുന്നത് ബാലാവകാശ ലംഘനമായേ കാണാന്‍ കഴിയൂവെന്ന് കമ്മീഷന്‍ വ്യക്തമാക്കി. ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടി ഒരുമാസത്തിനകം അറിയിക്കാനും കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.