പാലക്കാട്: പാലക്കാട് മേനോന്‍ പാറയില്‍ രേഖകളില്ലാതെ കൊണ്ടുവന്ന കുട്ടികളെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് കൈമാറി.ഗ്രേസ് കെയര്‍ മൂവ്മെന്‍റ് എന്ന സ്ഥാപനമാണ് കുട്ടികളെ ദില്ലിയില്‍ നിന്നും കൊണ്ടു വന്നത്. ഐസിഡിഎസ്സിന്റെ ഗൃഹ സന്ദര്‍ശനത്തിനിടയിലാണ് മേനോന്‍ പാറയിലെ ഒരു വീട്ടില്‍ ഇതര സംസ്ഥാനക്കാരായ 14 കുട്ടികളെ പാര്‍പ്പിച്ചിരുന്നതായി കണ്ടെത്തിയത്. പ്രാഥമിക പരിശോധനയില്‍ രേഖകളൊന്നും ഹാജരാക്കാനാവാതെ വന്നതോടെ പോലീസ് ഇടപെട്ട് കുട്ടികളെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് കൈമാറി.
നോയിഡ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഗ്രേസ് കെയര്‍ മൂവ്മെന്റെന്ന അനാഥാലയമാണ് കുട്ടികളെ കൊണ്ടുവന്നത്. ഇവര്‍ക്ക് പാലക്കാട് സ്ഥാപനങ്ങളില്ലെന്നും, കുട്ടികളെ കൊണ്ടുവരാനുള്ള അനുമതിയില്ലെന്നും ശിശുക്ഷേമ സമിതി അറിയിച്ചു. കുട്ടികളുടെ രേഖകള്‍ അടുത്ത ദിവസം തന്നെ ഹാജരാക്കുമെന്ന് ഗ്രേസ് കെയര്‍ ഭാരവാഹി പറഞ്ഞു.
10 മുതല്‍ 15 വരെ പ്രായമുള്ളവരാണ് കുട്ടികള്‍. ശനിയാഴ്ചയാണ് കുട്ടികള്‍ ഈ വീട്ടിലെത്തിയത്.രേഖകളില്ലാതെ കുട്ടികളെ കടത്തുന്ന സംഭവങ്ങള്‍ നേരത്തെയും പാലക്കാട് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
