ലീഗൽ സർവീസസ് അതോറിറ്റിയുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ ആണ് നടപടി
എറണാകുളം: വടക്കൻ പറവൂരിൽ വർഷങ്ങളായി കുഞ്ഞുങ്ങളെ വീടിനു പുറത്തു ഇറക്കാതെ വളർത്തുന്ന മാതാപിതാക്കൾക്ക് എതിരെ ലീഗൽ സർവിസ്സ് അതോറിറ്റി കേസെടുത്തു. നാട്ടുകാർ പ്രശ്നം ശ്രദ്ധയിൽ പെടുത്തിയതിനെ തുടർന്നാണ് നടപടി. കുട്ടികളെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ഏറ്റെടുക്കും. ലീഗൽ സർവീസസ് അതോറിറ്റിയുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ ആണ് നടപടി. കുട്ടികള്‍ക്ക് അറബ് രാജ്യങ്ങളിലെ സിലബസ് അനുസരിച്ച് വീട്ടിനുള്ളില്‍ തന്നെ വിദ്യാഭ്യാസം നല്‍കുന്നുണ്ടെന്നാണ് രക്ഷിതാവ് അവകാശപ്പെടുന്നത്.
