തോമസ് ആന്‍റണി ഉപദ്രവിച്ചിരുന്നതായി കുട്ടികള്‍ പൊലീസിന് മൊഴി നല്‍കി. കുഞ്ഞുങ്ങള്‍ ലൈംഗിക പീഡനത്തിന് ഇരയായിരുന്നുവെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായി

ദില്ലി: ജമ്മു കാശ്മീരിലെ കത്വയിൽ മലയാളിയായ പാസ്റ്റര്‍ നടത്തുന്ന ശിശുസംരക്ഷണ കേന്ദ്രത്തിൽ കുട്ടികള്‍ക്ക് നേരെ പീഡനം. പാസ്റ്റർ തോമസ് ആന്റണിയെ അറസ്റ്റ് ചെയ്തു. 20 കുട്ടികളെ ശിശു സംരക്ഷണ കേന്ദ്രത്തിൽ നിന്ന് പൊലീസ് മാറ്റി. 

തോമസ് ആന്‍റണി ഉപദ്രവിച്ചിരുന്നതായി കുട്ടികള്‍ പൊലീസിന് മൊഴി നല്‍കി. കുഞ്ഞുങ്ങള്‍ ലൈംഗിക പീഡനത്തിന് ഇരയായിരുന്നുവെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. ഇതേ തുടര്‍ന്ന് ശിശു സംരക്ഷണ കേന്ദ്രത്തിൽ നിന്ന് എട്ട് പെൺകുട്ടികളെയും 12 ആൺകുട്ടികളെയുമാണ് പൊലീസ് മാറ്റിയത്. 

വാടക കെട്ടിടത്തിൽ പേരോ, ബോർഡോ ഇല്ലാതെയാണ് ശിശു സംരക്ഷണ കേന്ദ്രത്തിന്‍റെ പ്രവര്‍ത്തനം. പെൺകുട്ടികളെ നോക്കാൻ സ്ത്രീ ജീവനക്കാരുണ്ടായിരുന്നില്ല. പത്താൻകോട്ടിലെ പെന്തകോസ്തൽ മിഷന്റെ സഹായത്തോടെയാണ് കേന്ദ്രം പ്രവർത്തിച്ചിരുന്നത് എന്നാണ് തോമസ് ആന്റണിയുടെ മൊഴി. പെന്തകോസ്റ്റൽ മിഷൻ ഇത് നിഷേധിച്ചു.