ദില്ലി: അതിര്‍ത്തിയിൽ വീണ്ടും ചൈനയുടെ പ്രകോപനം. കഴിഞ്ഞയാഴ്ച്ച ഉത്തരാഖണ്ഡ‍ിൽ ചൈനീസ് സൈന്യം ഇന്ത്യന്‍ അതിര്‍ത്തികടന്നെത്തിയതായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം സ്ഥിരീകരിച്ചു. ഈ മാസം 25ന് ബാരഹോട്ടിയിലായിരുന്നു ചൈനയുടെ നിയമലംഘനം. രാവിലെ ഒന്‍പത് മണിക്ക് ഒരു കിലോമീറ്റര്‍ ഇന്ത്യൻ അതിര്‍ത്തിയിൽ ചൈനീസ് സൈന്യം എത്തിയതാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ മാസം 16ന് സിക്കിമിലിനെ ദോക്ലാമിൽ ചൈനീസ് സൈന്യം അതിക്രമിച്ച് കടന്നതിന് പിന്നാലെയാണ് വീണ്ടും പ്രകോപനം. ഇതിന് ശേഷമാണ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ചൈനീസ് തലസ്ഥാനമായ ബീജിങ് സന്ദര്‍ശിച്ചത്.