വിവാഹ വേദിയിലേക്ക് ബസ് ഓടിച്ചെത്തി വധു
ബീജിംഗ്: വിവാഹം എപ്പോഴും വ്യത്യസ്തമാക്കാന്‍ ശ്രമിക്കുന്നവരാണ് എല്ലാവരും. ചിലര്‍ സാമൂഹിക പ്രവര്‍ത്തികളിലൂടെ ചിലര്‍ അത്യാഢംബര ആഘോഷങ്ങളിലൂടെ... അങ്ങിനെ എന്തെങ്കിലും വ്യത്യസ്ത തങ്ങളുടെ പ്രയി ദിവസത്തില്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്നവര്‍ക്കിടയില്‍ തീര്‍ത്തും പുതുമയാവുകയാണ് ചൈനയില്‍നിന്നുള്ള ഈ നവവധു.
വ്യത്യസ്തമായി എന്ത് ചെയ്യണമെന്ന് ആലോചിച്ച വധു പിന്നെ ഒന്നും നോക്കിയില്ല, വിവാഹ വസ്ത്രമണിഞ്ഞ് വിവാഹ വേദിയിലേക്ക് ബസ് ഓടിച്ചെത്തി. ജനങ്ങള്‍ക്ക് ഹരിതയാത്രയാണ് ആഗ്രഹം. അതുകൊണ്ട് വാഹനങ്ങളുടെ എണ്ണം കുറച്ച് താന്‍ കാറിന് പകരം എല്ലാവര്‍ക്കുമൊപ്പം ബസ്സിലെത്തി എന്നായിരുന്നു പെണ്‍കുട്ടിയുടെ പ്രതികരണം.
മനോഹരമായ പൂക്കള്‍കൊണ്ട് അലങ്കരിച്ച ബസ് ഓടിച്ചെത്തിയ വധുവിനെ കണ്ട് വിവാഹത്തിനെത്തിയവര്‍ ആദ്യമൊന്ന് അമ്പരന്നെങ്കിലും പിന്നീട് കൗതുകത്തിലേക്കും പ്രശംസയിലേക്കും വഴിമാറി. യാത്രാ മധ്യേ വരനേയും കൂട്ടിയാണ് അവള്‍ വിവാഹത്തിനെത്തിയതെന്നതും കൗതുകമായി.
