ഇടുക്കി: പ്രകൃതി ചൂഷണത്തിനെതിരെ വ്യത്യസ്തമായ പ്രതിഷേധവുമായി ബേക്കറി ഉടമ. അഡോണ്‍ ബേക്കറി ഉടമ വിന്‍സെന്റ് മാത്യുവാണ് ക്രിസ്മസ് കേക്ക് തയാറാക്കി പ്രതിഷേധിച്ചത്. പ്രകൃതിയെ ചൂഷണം ചെയ്യുന്നതോടെ മനുഷ്യനെ കാത്തിരിക്കുന്നത് വന്‍ വിപത്താണ് എന്ന സന്ദേശമാണ് കേക്കിലൂടെ വിന്‍സന്റ് വരച്ചുകാട്ടുന്നത്.

വിന്‍സന്റ്

അഞ്ചു മീറ്റര്‍ നീളത്തിലും മൂന്നര മീറ്റര്‍ വീതിയിലും തീര്‍ത്ത ഭീമന്‍ കേക്ക് കാണികള്‍ക്ക് കൗതുകവും വിജ്ഞാനവുമാകുകയാണ്. 55 കിലോ ഭാരം വരുന്ന കേക്ക് ജെല്‍ കേക്ക്, മാര്‍ബിള്‍ കേക്ക്, ബട്ടര്‍ ക്രീം, ഗം പേസ്റ്റ്, വാട്ടര്‍ ക്രീം, കേക്ക് ജലാറ്റിന്‍, ഫുഡ് ഗ്രേഡ് കളറുകള്‍ എന്നിവ ഉപയോഗിച്ചാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. 2011 ല്‍ മുല്ലപെരിയാര്‍ അണക്കെട്ടിന്റെ മാതൃക കേക്കില്‍ സൃഷ്ടിച്ച വിന്‍സന്റ് പിന്നീടുള്ള വര്‍ഷങ്ങളില്‍ മെട്രോ റെയില്‍, കസ്തൂരിരംഗന്‍ വിഷയം, ഇടുക്കി ടൂറിസം, കട്ടപ്പന നഗരസഭ, ഇന്ത്യന്‍ സൈനികര്‍ക്കുള്ള ആദരവ് പ്രകടിപ്പിച്ചുള്ള കേക്ക് എന്നിവയെല്ലാം നിര്‍മിച്ചിട്ടുണ്ട്. പുളിയന്‍മല റോഡില്‍ പ്രവര്‍ത്തിക്കുന്ന ആഡോണ്‍ ബേക്കറിയില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ഭീമന്‍ കേക്ക് കാണുവാന്‍ നിരവധിയാളുകളാണ് എത്തുന്നത്.