7 തൊഴിലാളികളെ സ്ഥലം മാറ്റിയതില്‍ പ്രതിഷേധിച്ചാണ് സമരം
കൊച്ചി : കോലഞ്ചേരിയിലെ സിന്തൈറ്റ് ഇന്ഡസ്ട്രീസില് ശനിയാഴ്ച സിഐടിയു പണിമുടക്കിനിടെ വ്യാപക അക്രമം നടന്നതായി മാനേജ്മെന്റ് ആരോപിച്ചു. സുഗന്ധ വ്യഞ്ജന സത്ത് നിര്മ്മാണ രംഗത്തെ മുന് നിര കമ്പനിയായ സിന്തൈറ്റില് വീണ്ടും സിഐടിയുവിന്റെ നേതൃത്വത്തില് സമരം നടക്കുകയാണ്. 7 തൊഴിലാളികളെ സ്ഥലം മാറ്റിയതില് പ്രതിഷേധിച്ചാണ് സമരം. ഇതിനിടെ സമരക്കാർ ഫാക്ടറി സൂപ്പർവൈസറെ മർദിച്ചെന്ന പരാതിയുമായി മാനേജ്മെന്റ് രംഗത്തെത്തി. മര്ദ്ദനത്തിന്റെ തെളിവായി സിസിടിവി ദൃശ്യങ്ങള് മാനേജ്മെന്റ് പുറത്ത് വിട്ടു.
