സിവിൽ സർവീസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

ദില്ലി: സിവിൽ സർവീസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. ഹൈദരാബാദ് സ്വദേശി ദുരിഷെട്ടി അനുദീപിനാണ് ഒന്നാം റാങ്ക്. പതിനാറാം റാങ്ക് കൊച്ചി സ്വദേശിനി ശിഖ സുരേന്ദ്രന്. മലയാളിയായ എസ്. അഞ്ജലിക്ക് ഇരുപത്തിയാറാം റാങ്ക്.