ദില്ലി: പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ സമ്മേളനത്തില്‍ വിതുമ്പി സുപ്രീംകോടതി ചീഫ് ജസ്റ്റിസ്. കോടതികളില്‍ വേണ്ടത്ര ജഡ്ജിമാരില്ലാത്തതിനാല്‍ നിയമനിര്‍വഹണം കാര്യക്ഷമമല്ലെന്ന് ചീഫ് ജസ്റ്റിസ് കെട്ടിക്കിടക്കുന്ന ലക്ഷക്കണക്കിന് കേസുകള്‍ തീര്‍പ്പാക്കാന്‍ കഴിയുന്നില്ല ഇത് നിയമസംവിധാനത്തിന് വലിയ ക്ഷീണമുണ്ടാക്കുന്നുവെന്നും ചീഫ് ജസ്റ്റിസ് ടി എസ് ഠാക്കൂര്‍ പറഞ്ഞത്.

നേരത്തെ കേസുകള്‍ എളുപ്പത്തില്‍ തീര്‍ക്കാന്‍ കൂടുതല്‍ കാര്യക്ഷമത നിയമവ്യവസ്ഥ കാണിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി സമ്മേളനം ഉത്ഘാടനം ചെയ്ത് ആവശ്യപ്പെട്ടിരുന്നു, ഇതിന് മറുപടി പറയുമ്പോഴാണ് ചീഫ് ജസ്റ്റിസ് വികാരധീനനായത്.