കണ്ണൂര്‍: കണ്ണൂരില്‍ ഇടപാടുകാര്‍ക്ക് നല്‍കാന്‍ പണം ഇല്ലാത്തത്തിനെ തുടര്‍ന്ന് രണ്ട് ബാങ്കുകളില്‍ പ്രതിഷേധം. വട്ടിയാംതോട് ഗ്രാമീണ ബാങ്ക് ശാഖയിലും, മയ്യില്‍ എസ്. ബി.ടി ബാങ്ക് ശാഖയിലെ ആണ് പ്രതിഷേധം ഉണ്ടായത്.

മയ്യിലില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ബാങ്ക് ഉപരോധിച്ചു. തുടര്‍ന്ന് ഇന്ന് ടോക്കണ്‍ എടുത്ത ആളുകള്‍ക്ക് നാളെ പണം നല്‍കാന്‍ തീരുമാനയിക്കുകയായിരുന്നു. മയ്യില്‍ ഗ്രാമീണ ബാങ്ക് ശാഖയില്‍ നാളെ ഇടപാടുകാര്‍ക്ക് പരമാവധി 20000 രൂപ വീതം ആണ് നല്‍കുക. മയ്യില്‍ എസ്. ബി.ടി ശാഖയിലും ഇന്ന് വന്ന മുഴുവന്‍ പേര്‍ക്കും നാളെ പണം നല്‍കും.