വിദ്യാര്‍ത്ഥികള്‍ക്ക് യാത്രാ ഇളവ്  നല്‍കുന്നതിനെ ചൊല്ലി സ്വകാര്യബസുടമകള്‍ക്കിടയില്‍ ഭിന്നത

കൊച്ചി: വിദ്യാര്‍ത്ഥികള്‍ക്ക് യാത്രാ ഇളവ് നല്‍കുന്നതിനെ ചൊല്ലി സ്വകാര്യബസുടമകള്‍ക്കിടയില്‍ ഭിന്നത. കണ്‍സെഷൻ ഇല്ലാതാക്കില്ലെന്ന് കേരള സ്റ്റേറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ അറിയിച്ചു. അതേസമയം, ഈ നിലപാട് വാര്‍ത്തകളില്‍ ഇടംപിടിക്കാൻ മാത്രമാണെനനും ഫെഡറേഷൻ കുറ്റപ്പെടുത്തി.

ഇന്ധനവില ക്രമാതീതമായി കൂടിയിട്ടും സര്‍ക്കാരിൻറെ ഭാഗത്ത് നിന്ന് ബസുടമകള്‍ക്ക് അനുകൂലമായ സമീപനം ഉണ്ടാകുന്നില്ലെന്നും ഈ സാഹചര്യത്തില്‍ ജൂണ്‍ 1മുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സെഷൻ ഉണ്ടാകില്ലെന്നും ബസ് ഓപ്പറേറ്റേഴ്സ് കോഡിനേഷൻ കമ്മിറ്റി പ്രഖ്യാപിച്ചിരുന്നു. ഇതിനെതിരയാണ് കേരള സ്റ്റേറ്റ ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ രംഗത്തു വന്നിരിക്കുന്നത്. കണ്‍സെഷൻ കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് സര്‍ക്കാരാണ്,അല്ലാതെ ബസുടമകളല്ലെന്ന് ഫെഡറഷൻ അറിയിച്ചു.

ഇന്ധന വിലയിൽ ക്രമാതീതമായ വർദ്ധന ഉണ്ടായിയെന്നത് യാഥാര്‍ത്ഥ്യമാണ്. എന്നാല്‍, സർക്കാരിനെ വെല്ലുവിളിക്കാനോ വിദ്യാർത്ഥികളെ സമരമുഖത്ത് കൊണ്ടു വരാനോ ഉദ്ദേശിക്കുന്നില്ല. ഡീസലിൻറെ വില പിടിച്ചു നിർത്താൻ സര്‍ക്കാരിൻറെ ഭാഗത്ത് നിന്ന് തീരുമാനമുണ്ടാകണം. ഇക്കാര്യം ആവശ്യപ്പെട്ട് അടുത്ത മാസം 14ന് സെക്രട്ടേറിയേറ്റ് മാര്‍ച്ച് നടത്താനും തൃശൂരില്‍ ചേര്‍ന്ന സംസ്ഥാന സമിതി യോഗത്തില്‍ തീരുമാനമായി. അതേസമയം. വിദ്യാര്‍തഥികള്‍ക്ക് കണ്‍സെഷൻ നിഷേധിച്ചാല്‍ ബസുകള്‍ തടയുമെന്ന് കെഎസ്യു അറിയിച്ചു.വേണ്ടി വന്നാല്‍ കോടതിയെ സമീപിക്കാനാണ് സംഘടനയുടെ തീരുമാനം.