എളങ്കുന്നപ്പുഴ പാലത്തിന് സമീപം വൈപ്പിന്‍ സ്വദേശി ജിനീഷും സുഹൃത്തുക്കളും വഴി തടസ്സപ്പെടുത്തി ബൈക്ക് പാര്‍ക്ക് ചെയ്തിരുന്നു. ഇത് നാട്ടുകാരനായ അനൂപ് ചോദ്യം ചെയ്തതാണ് സംഘര്‍ഷത്തിന് തുടക്കമിട്ടത്. അനൂപിന്റെറ മര്‍ദ്ദനത്തിനിരയായ ജിനീഷിനെ ആശുപത്രിയില്‍പ്രവേശിപ്പിച്ചു. ജിനീഷിന്റെ സഹോദരന്‍ ലിനീഷിന്റെ നേതൃത്വത്തില്‍ ഒരു സംഘം ഇതിന് പകരം വീട്ടാന്‍ അനൂപിന്റെ വീട്ടിലെത്തി. അനൂപ് വീട്ടിലില്ലെന്ന് പറഞ്ഞിട്ടും പിതാവ് അശോകിനെയും ഭാര്യ ഷൈലയേയും ആക്രമിച്ചു

തുടര്‍ന്ന് അനൂപിന്റെ നേതൃത്വത്തില്‍ മറ്റൊരു സംഘം വീടാക്രമിച്ച സംഘത്തിലുണ്ടായിരുന്ന ജയദേവന്റെ വീട്ടില്‍ അതിക്രമിച്ചു കയറി.തുടര്‍ന്ന് ജയദേവിന്റെ ഭാര്യ അമലയേയും നാല് വയസ്സുള്ള കുഞ്ഞിനെയും ആക്രമിച്ചുവെന്നാണ് പരാതി കേസിലുള്‍പ്പെട്ട ലിനീഷിനെ പിന്നീ്ട ഞാറക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തു.