പി എസ് സി റാങ്ക് പട്ടികയിലുളള 805 പേര്‍ പുറത്തിരിക്കുമ്പോഴാണ് ബിരുദാനന്തരബിരുദം മാത്രമുള്ളവര്‍ അധ്യാപകരായിരിക്കുന്നത്. എന്നാല്‍ ഇവരെ മാതൃതസ്തികയിലേക്ക് തിരിച്ചുവിളിക്കാന്‍ സര്‍ക്കാരില്‍ നിന്ന് നിര്‍ദേശം ലഭിച്ചിട്ടില്ലെന്നാണ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി ഡയറക്ട്രേറ്റിന്റെ വിശദീകരണം.

805 പേരാണ് അടിസ്ഥാന യോഗ്യതകളെല്ലാം ഉണ്ടായിട്ടും ഇപ്പോഴും നിയമനം കിട്ടാതിരിക്കുന്നത്. 98ല്‍ 23 ക്ലാര്‍ക്കുമാരെ അധ്യാപകരായി താത്കാലികമായി നിയമിച്ചിരുന്നു. 2007ല്‍ സര്‍ക്കാരും ഹൈക്കോടതിയും നിര്‍ദേശിച്ചിട്ടും  മാതൃതസ്തകിയിലേക്ക് തിരികെ കൊണ്ടുവരാന്‍ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി ഡയറക്ടറേറ്റ് തയ്യാറായിട്ടില്ലെന്ന് ഉദ്യോഗാര്‍ത്ഥികള്‍ ആരോപിക്കുന്നു. എന്നാല്‍ സീനിയര്‍ അധ്യാപകരായ ഇവര്‍ 23 പേരെയും സ്ഥിരപ്പെടുത്തില്ലെന്ന് നിയമന ഉത്തരവില്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്ന് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി ഡയറക്ടരേറ്റ് വ്യക്തമാക്കി. 

എന്നാല്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകും വരെ ഇവരെ മടക്കി അയക്കരുതെന്ന് കഴിഞ്ഞ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും  ഡയറക്ട്രേറ്റ് വ്യക്തമാക്കി. ഇവരെ മടക്കി അയച്ചാലേ പി.എസ്.സി പട്ടികയിലുള്ളവര്‍ക്ക് നിയമനവും നിലവില്‍ സര്‍വ്വീസിലുള്ളവര്‍ക്ക് സ്ഥാനക്കകയറ്റവും കിട്ടൂ. വിദ്യാഭ്യാസമന്ത്രിക്ക് പരാതി കൊടുത്തിട്ടും ഇതുവരെ ഒരു നടപടിയും ഉണ്ടായില്ലെന്നും ഉദ്യോഗാര്‍ത്ഥികള്‍ പറയുന്നു.