Asianet News MalayalamAsianet News Malayalam

സംസ്ഥാന സര്‍ക്കാരിനെതിരെ പ്രക്ഷോഭം തുടങ്ങും; ശബരിമലയെ തകർക്കാൻ മുഖ്യമന്ത്രിയുടെ ശ്രമം: ശ്രീധരൻപിള്ള

ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ സര്‍ക്കാരിന്റെ നയം തിരുത്തിക്കുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരന്‍ പിള്ള. കോടതി വിധി മുന്‍നിര്‍ത്തി ശബരിമലയെ തകര്‍ക്കാനുള്ള കുത്സിത ശ്രമമാണ് മുഖ്യമന്ത്രി നടത്തുന്നത്. സര്‍ക്കാരിനെതിരെ ബിജെപി ശക്തമായ പ്രക്ഷോഭം തുടങ്ങും. വിശ്വാസം സംരക്ഷിക്കാൻ അരയും തലയും മുറുക്കി ബിജെപി വിശ്വാസികള്‍ക്ക് ഒപ്പമുണ്ടാകും. ശബരിമലയിൽ പോകുന്ന കമ്യൂണിസ്റ്റ്കാരെ നിയന്ത്രിക്കാൻ സിപിഎമ്മിന് കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു. 

cm attempts to break harmony in sabarimala as he fails to stop cpm activists going there alleges sreedharanpilla
Author
Kozhikode, First Published Oct 1, 2018, 1:18 PM IST

കോഴിക്കോട്: ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ സര്‍ക്കാരിന്റെ നയം തിരുത്തിക്കുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരന്‍ പിള്ള. കോടതി വിധി മുന്‍നിര്‍ത്തി ശബരിമലയെ തകര്‍ക്കാനുള്ള കുത്സിത ശ്രമമാണ് മുഖ്യമന്ത്രി നടത്തുന്നത്. സര്‍ക്കാരിനെതിരെ ബിജെപി ശക്തമായ പ്രക്ഷോഭം തുടങ്ങും.

വിശ്വാസം സംരക്ഷിക്കാൻ അരയും തലയും മുറുക്കി ബിജെപി വിശ്വാസികള്‍ക്ക് ഒപ്പമുണ്ടാകും. ശബരിമലയിൽ പോകുന്ന കമ്യൂണിസ്റ്റ്കാരെ നിയന്ത്രിക്കാൻ സിപിഎമ്മിന് കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു. വിഷയത്തില്‍ ബിജെപി ഔദ്യോഗിക നിലപാട് വ്യക്തമാക്കിയതോടെ പാര്‍ട്ടിക്കുളഅളില്‍ ശബരിമല സ്ത്രീ പ്രവേശനം സംബന്ധിച്ച് രണ്ട് അഭിപ്രായങ്ങള്‍ സജീവമായിരിക്കുകയാണ്.

എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെ ശബരിമലയിൽ അനുവദിക്കണമെന്നാണ് ബിജെപി സംസ്ഥാന സെക്രട്ടറി കെ.സുരേന്ദ്രന്‍റെ നിലപാട്. അയ്യപ്പൻ സ്ത്രീ വിരോധിയല്ലെന്നും ആർത്തവം പ്രകൃതി നിയമമാണെന്നും എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്കും ശബരിമലയിൽ പ്രവേശനം അനുവദിക്കണമെന്നും സുരേന്ദ്രന്‍ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ആർഎസ്എസിനും ശബരിമലയിൽ എല്ലാ പ്രായത്തിലുള്ള സ്ത്രീകളേയും പ്രവേശിപ്പിക്കണം എന്നാണ് അഭിപ്രായം.

Follow Us:
Download App:
  • android
  • ios