തിരുവനന്തപുരം: ഹർത്താൽ നിയന്ത്രിക്കുന്നതിനെക്കുറിച്ച് ആലോചിക്കാൻ മുഖ്യമന്തി സർവകക്ഷി യോഗം വിളിച്ചു. മാർച്ച് 14 ന് ഉച്ചയ്ക്ക് ശേഷം തൈക്കാട് ഗസ്റ്റ് ഹൗസിലാണ് യോഗം. കഴിഞ്ഞ നിയമസഭാ സമ്മേളനത്തിൽ ഈ പ്രശ്നം ഉയർന്നു വന്നപ്പോൾ സർവകക്ഷി യോഗം വിളിച്ച് പ്രശ്നം ചർച്ച ചെയ്യുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയിരുന്നു.