കണ്ണൂര്‍: മൂന്നാർ കുറിഞ്ഞി സങ്കേതത്തിന്റെ നിലവിലുള്ള വിസ്തീർണ്ണത്തിൽ അൽപ്പം പോലും കുറയില്ലെന്ന് മുഖ്യമന്ത്രി. കുറിഞ്ഞി സങ്കേതത്തെക്കുറിച്ചുള്ള യോഗത്തിലെ തീരുമാനങ്ങളെന്ന പേരിൽ പുറത്തുവന്നത് ആശ്ചര്യകരമായ റിപ്പോർട്ടുകളാണ്. കുറിഞ്ഞി സങ്കേതം സംരക്ഷിക്കുന്നതിന്റെ ഭാഗമായുള്ള നടപടികൾക്കാണ് സർവ്വേ നടത്താൻ തീരുമാനിച്ചതെന്നും, സദുദ്ദേശമുള്ളവർക്ക് ഇത് വിശ്വസിക്കാമെന്നും മുഖ്യമന്ത്രി കണ്ണൂരിൽ പറഞ്ഞു. കുറിഞ്ഞി വിഷയവുമായി ബന്ധപ്പെട്ട് ജനങ്ങളെ ശത്രുപക്ഷത്ത് നിർത്തില്ല. ഇക്കാര്യത്തിൽ വിശദമായി പഠിച്ചശേഷമായിരിക്കും അന്തിമ തീരുമാനം എടുക്കുകയെന്നും പിണറായി പറഞ്ഞു. മാധ്യമങ്ങൾ അനാവശ്യ വിവാദങ്ങളുണ്ടാക്കുന്നുവെന്ന് പറഞ്ഞായിയിരുന്നു വിവാദ വിഷയത്തിൽ മുഖ്യമന്ത്രിയുടെ വിശദീകരണം.