തിരുവനന്തപുരം:ഹൈസ്കൂളുകളേയും ഹയര്‍ സെക്കന്‍ഡറികളേയും ഒരൊറ്റ ഭരണസംവിധാനത്തിന് കീഴില്‍ കൊണ്ടു വരുന്ന കാര്യം ആലോചിച്ചു കൊണ്ടിരിക്കുകയാണെന്ന് മുഖ്യമന്ത്രി അറിയിച്ചു. 

ഇക്കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ച ആവശ്യമാണെന്നും ഇതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നിയമസഭയില്‍ വിദ്യാഭ്യാസവകുപ്പുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.