Asianet News MalayalamAsianet News Malayalam

പ്രളയക്കെടുതി വിലയിരുത്താനെത്തിയ സംഘം ഇന്ന് മുഖ്യമന്ത്രിയുമായി ചർച്ച നടത്തും

നിയമസഭയുടെ പരിസ്ഥിതി സമിതി ഇടുക്കിയിലെ പ്രളയ ബാധിത പ്രദേശങ്ങൾ സന്ദർശിക്കും. കാലവര്‍ഷക്കെടുതിയുടെ പശ്ചാത്തലത്തില്‍ റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന് മുന്നോടിയായാണ് ഇടുക്കിയിൽ സമിതി എത്തുന്നത്

cm meeting with central team come for seeing problems by flood
Author
Thiruvananthapuram, First Published Sep 24, 2018, 6:56 AM IST

തിരുവനന്തപുരം: പ്രളയക്കെടുതി വിലയിരുത്താനെത്തിയ കേന്ദ്ര സംഘം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനുമായി ചർച്ച നടത്തും. ഉച്ചകഴിഞ്ഞ് 3.30നാണ് ചർച്ച. കഴിഞ്ഞ അഞ്ച് ദിവസമായി ദുരന്ത ബാധിത മേഖലകളിൽ സന്ദർശനം നടത്തിയ സംഘം നാശനഷ്ടം വിലയിരുത്തിയിരുന്നു.

കേന്ദ്ര മാനദണ്ഡം അനുസരിച്ച് 4,700 കോടി രൂപ നഷ്ടപരിഹാരം ആശ്യപ്പെട്ടാണ് കേരളം അപേക്ഷ നൽകിയത്. അതേസമയം, നിയമസഭയുടെ പരിസ്ഥിതി സമിതി ഇടുക്കിയിലെ പ്രളയ ബാധിത പ്രദേശങ്ങൾ സന്ദർശിക്കും. കാലവര്‍ഷക്കെടുതിയുടെ പശ്ചാത്തലത്തില്‍ റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന് മുന്നോടിയായാണ് ഇടുക്കിയിൽ സമിതി എത്തുന്നത്.

ജില്ലയിലെ ഉദ്യോഗസ്ഥര്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍, പൊതു ജനങ്ങള്‍ എന്നിവരില്‍ നിന്ന് സമിതി വിവരങ്ങൾ ശേഖരിക്കും. മുല്ലക്കര രത്നാകരൻ എംഎൽഎ ആണ് സമിതി ചെയർമാൻ. 

Follow Us:
Download App:
  • android
  • ios