പ്രതിഷേധക്കാരില്‍ സാമൂഹ്യവിരുദ്ധരുമുണ്ടായിരുന്നുവെന്ന് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി. 

തൂത്തുക്കുടി: പ്രതിഷേധക്കാരില്‍ സാമൂഹ്യവിരുദ്ധരുമുണ്ടായിരുന്നുവെന്ന് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി. ഇക്കാര്യത്തില്‍ പ്രതിഷേധിച്ച പ്രതിപക്ഷം നാടകം കളിക്കുകയാണെന്നും ഇപിഎസ് ആരോപിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അതേസമയം, തൂത്തുക്കുടി സ്റ്റെര്‍ലൈറ്റ് വിരുദ്ധപ്രക്ഷോഭം ശക്തമായി തുടരുന്നതിനിടെ തമിഴ്നാട്ടില്‍ നാളെ ഡിഎംകെ ബന്ദ്. വെടിവയ്പില്‍ പരുക്കേറ്റു ചികില്‍സയിലായിരുന്ന ഒരാള്‍ക്കൂടി മരിച്ചതോടെ ആകെ മരണം 13 ആയി.അതേസമയം, തൂത്തുക്കുടി സ്റ്റെര്‍ലെറ്റ് പ്ലാന്‍‌റിലേക്കുളള വൈദ്യുതി വിച്ഛേദിക്കാന്‍ തമിഴ്നാട് മലിനീകരണ നിയന്ത്രണബോര്‍ഡ് ജില്ലാ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി. 

പൊലീസ് വീടുകളില്‍ കയറി സ്ത്രീകളെപ്പോലും മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. അതേസമയം, തുടര്‍ച്ചയായ മൂന്നാം ദിവസവും പൊലീസ് വെടിവയ്പുണ്ടായ തൂത്തുക്കുടിയില്‍ സംഘര്‍ഷാവസ്ഥ അയവില്ലാതെ തുടരുകയാണ്. സമൂഹ മാധ്യമങ്ങളിലൂടെയുള്ള പ്രകോപനങ്ങൾക്കു തടയിടാൻ തുത്തുക്കുടി, തിരുനെൽവേലി, കന്യാകുമാരി ജില്ലകളിൽ ഞായറാഴ്ച വരെ ഇന്റർനെറ്റ് ഉപയോഗത്തിനു നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.