പത്തനാപുരം കറവൂര്‍ കനാല്‍ പുറംപോക്കില്‍ താമസിക്കുന്ന സുമാ സുബ്രഹ്മണ്യന്‍ എന്ന യുവതിയെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ അന്വേണത്തില്‍ വീഴ്ച വരുത്തിയതിനാണ് നടപടി. 2016 സംപ്റ്റംബര്‍ ഒന്നിനായിരുന്നു കേസിന് ആസ്‌പദമായ സംഭവം നടന്നത്. പ്രദേശത്തെ കഞ്ചാവ്-മയക്കുമരുന്ന് സംഘത്തിനെതിരെ പരാതി നല്‍കിയതിന്റെ പ്രതികാര നടപടിയായാണ് സുമയ്ക്ക് നേരെ ആസിഡ് ആക്രമണമുണ്ടായത്. തന്റെ ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ച് നേരത്തെ തന്നെ, യുവതി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍ ഇക്കാര്യത്തിലും പൊലീസ് തുടര്‍നടപടിയൊന്നും എടുത്തിരുന്നില്ല.
എന്നാല്‍ ആസിഡ് ആക്രമണത്തിന് ഇരയായ സ്‌ത്രീക്കെതിരെ കൊലപാതക ശ്രമത്തിന് കേസെടുത്ത് ജയലിലടക്കുയാണ് പൊലീസ് ചെയതത്. ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ കൊലപാതക ശ്രമത്തിന് കേസെടുക്കാതെ പ്രതികള്‍ക്ക് ജാമ്യം ലഭിക്കുന്നതിന് പൊലീസ് സൗകര്യം ഒരുക്കിയെന്നും പരാതി ഉയര്‍ന്നു. ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരുടെ അന്വേഷണ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് സസ്‌പെന്‍ഷന് നടപടിയെടുക്കാന്‍ ഉത്തരവിട്ടത്‍. ആസിഡ് ആക്രമണ കേസിനെക്കുറിച്ച് കൊല്ലം ജില്ലാ പൊലീസ് മേധാവിയോട് വിശദമായി അന്വേഷിക്കാനും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
