കണ്ണൂര്‍: കേരളാ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വ്വീസിനെതിരെയുള്ള എതിര്‍പ്പ് വസ്തുതകള്‍ അറിയാതെയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അത്തരം എതിര്‍പ്പിനൊപ്പം പ്രതിപക്ഷവും ചേര്‍ന്നു. ഇച്ഛാശക്തിയോടെ കേരളാ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വ്വീസ് നടപ്പാക്കും. ഭരണതലത്തില്‍ ഒന്നും നടക്കുന്നില്ല എന്ന രീതിയിലുള്ള പ്രചാരണം കേരളത്തില്‍ അഴിച്ചു വിടാന്‍ ശ്രമിച്ചു. ഐ എ എസ് ഉദ്യോഗസ്ഥരാരും സര്‍ക്കാരിനെതിരെ പ്രവര്‍ത്തിക്കുന്നവരാണെന്ന് സര്‍ക്കാര്‍ കാണുന്നില്ല. തെറ്റിദ്ധരിപ്പിച്ച് എതിരാക്കാന്‍ ഉള്ള പ്രചാരണം ഏശിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂരില്‍ എന്‍ ജി ഒ യൂണിയന്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.