വേദനിക്കുന്നവര്‍ക്ക് ആശ്വാസവും എത്തിച്ച് കൊടുക്കണം
കോട്ടയം: ആശ്രയമറ്റവര്ക്ക് ആശ്രയവും അഭയമറ്റവര്ക്ക് അഭയവും ആലംബമില്ലാത്തവര്ക്ക് ആലംബവും വേദനിക്കുന്നവര്ക്ക് ആശ്വാസവും എത്തിച്ച് കൊടുക്കുക എന്ന തത്വം സമൂഹത്തില് ശരിയായ രീതിയില് പ്രാവര്ത്തികമാക്കാന് ആവണമെന്ന് മുഖ്യമന്ത്രി. കോട്ടയത്ത് തിരുനക്കരയില് നടന്ന റീച്ച് വേള്ഡ് വൈഡിന്റെ പരിപാടിയില് സംസാരിക്കുമ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്ശം.
തങ്കു ബ്രദര് എന്നറിയപ്പെടുന്ന മാത്യു കുരുവിളയുടെ സംരംഭമായി റീച്ച് വേള്ഡ് വൈഡിന്റെ വിദ്യാര്ത്ഥികള്ക്ക് പഠനോപാധികള് സൗജന്യമായി നല്കുന്ന സംസ്ഥാന തല പരിപാടി അദ്ദേഹം ഉദ്ഘാടനം ചെയ്തു. മനുഷ്യസ്നേഹത്തിന്റെ സന്ദേശവുമായി കൂടുതല് സഞ്ചരിക്കാന് സാധിക്കട്ടെയെന്നും മുഖ്യമന്ത്രി ആശംസിച്ചു.
റീച്ച് വേള്ഡ് വൈഡിന്റെ 14ാം വാര്ഷിക പരിപാടിയില് മുഖ്യാതിഥിയായി എത്തിയതായിരുന്നു പിണറായി വിജയന്.
