വരാപ്പുഴ കേസില്‍ സിബിഐ വരില്ലെന്ന് മുഖ്യമന്ത്രി 

തിരുവനന്തപുരം: വരാപ്പുഴ ശ്രീജിത്ത് കസ്റ്റഡിക്കൊലപാതക കേസില്‍ സിബിഐ അന്വേഷണം നടത്തില്ലെന്ന് മുഖ്യമന്ത്രി. നിയമസഭയില്‍ മുഖ്യമന്ത്രി രേഖാമൂലം നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 

വരാപ്പുഴ കസ്റ്റഡി മരണ കേസില്‍ റൂറൽ എസ്പി, എ വി ജോർജിന്റെ നിർദേശപ്രകാരം ആണോ ശ്രീജിത്തിനെ കസ്റ്റഡിയിൽ എടുത്തത് എന്നു വെളിവായിട്ടില്ലെന്നും ഇക്കാര്യത്തിലടക്കം കൂടുതല്‍ അന്വേഷണം നടന്നു വരികയാണ്.

ഇതുവരെ ഉള്ള അന്വേഷണത്തിൽ വീട് ആക്രമണത്തിൽ ശ്രീജിത് ഉൾപ്പെട്ടതായി വെളിവായിട്ടില്ല. ശ്രീജിത്തിനെ കസ്റ്റഡിയിൽ എടുക്കാൻ ആരെങ്കിലും പ്രത്യേക നിർദേശം നൽകിയതായും അറിയില്ല .മുഖ്യമന്ത്രി രേഖാമൂലം സഭയെ അറിയിച്ചു.