തിരുവനന്തപുരം: സംസ്ഥാനത്തെ ക്രമസമാധാനനില തകർക്കാൻ ബോധപൂർവ്വമായ ശ്രമം നടക്കുന്നതായി മുഖ്യമന്ത്രി. നിയമസഭയിലാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന. ബസ് ചാർജ് വർധനയുടെ സൂചനകൾ നൽകി മുഖ്യമന്ത്രി. ഡീസൽ വില വർധന മോട്ടോർ വ്യവസായത്തെ ദോഷകരമായി ബാധിച്ചു. പണിമുടക്ക് ഒഴിവാക്കണമെങ്കിൽ ചാർജ് വർധിപ്പിക്കണമെന്ന് ബസ് ഉടമകൾ അവശ്യപ്പെട്ടുവെന്നും. അത്തരം നടപടി സ്വീകരിക്കേണ്ടി വരുമെന്ന് കരുതുന്നതായും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.