പ്രീ പ്രൈമറി തൊട്ട് സംസ്ഥാനത്ത് വ്യാപക അഴിമതിയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.  പ്രീ പ്രൈമറി അഡ്മിഷന് 5 ലക്ഷം വാങ്ങുന്നതും പ്ലസ് വൺ ഡിഗ്രി അഡ്മിഷന് നിശ്ചിത സംഖ്യ വാങ്ങുന്നതിനും എന്താണ് പേര്, അത് അഴിമതി എന്ന് തന്നെയല്ലേയെന്നും ഇത് ഇവിടെ മറയില്ലാതെ നടക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. 

തിരുവനന്തപുരം: വിദ്യാഭ്യാസ രംഗത്ത് പ്രീ പ്രൈമറി തൊട്ട് സംസ്ഥാനത്ത് വ്യാപക അഴിമതിയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രീ പ്രൈമറി അഡ്മിഷന് 5 ലക്ഷം വാങ്ങുന്നതും പ്ലസ് വൺ ഡിഗ്രി അഡ്മിഷന് നിശ്ചിത സംഖ്യ വാങ്ങുന്നതിനും എന്താണ് പേര്, അത് അഴിമതി എന്ന് തന്നെയല്ലേയെന്നും ഇത് ഇവിടെ മറയില്ലാതെ നടക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. മസ്ക്കറ്റ് ഹോട്ടലില്‍ നടന്ന വിജിലന്‍സ് സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. 

സ്വാശ്രയ പ്രൊഫഷണൽ കോളെജുകൾ വന്നതോടെ വിദ്യാഭ്യാസ രംഗം പണം സമ്പാദിക്കാനുള്ള മാർഗമായി മാറി. ഇതും അഴിമതിയാണ്. ഇതിലൊക്കെ വിജിലൻസ് ഇടപെടണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിൽ വിജിലൻസിന് സ്വതന്ത്രമായും നിഷ്പക്ഷമായും പ്രവർത്തിക്കാം. ആരും കൈയിൽ കയറി പിടിക്കില്ല. എവിടെ അഴിമതി കണ്ടാലും നടപടിയെടുക്കാമെന്‍ വിജിലന്‍സിന് സ്വാതന്ത്രമുണ്ടെന്നും മുഖ്യമന്ത്രി പറ‍ഞ്ഞു.