സത്ചണ്ഡി മഹായജ്ഞം എന്ന് പേരിട്ടിരിക്കുന്ന യജ്ഞം ഉത്തര്‍പ്രദേശിലെ മഥുരയില്‍ യമുനാ നദീതീരത്ത് ഒക്ടോബര്‍ 10ന് ആരംഭിക്കുമെന്ന് മോദി ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍

ദില്ലി: അടുത്ത ലോക്സഭ തെരഞ്ഞെടുപ്പില്‍ നരേന്ദ്രമോദിയുടെ ജയത്തിനായി 10 ദിവസം നീണ്ടുനില്‍ക്കുന്ന യജ്ഞം നടത്തും. യുപിയിലെ മഥുര കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മോദി ചാരിറ്റബിള്‍ ട്രസ്റ്റാണ് യജ്ഞം നടത്തുന്നതെന്ന് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരു ഡസണിലേറെ മുഖ്യമന്ത്രിമാരും ഗവര്‍ണര്‍മാരും മുതിര്‍ന്ന ഉദ്യോഗസ്ഥരും യജ്ഞത്തില്‍ പങ്കെടുക്കുമെന്നാണ് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നത്.

സത്ചണ്ഡി മഹായജ്ഞം എന്ന് പേരിട്ടിരിക്കുന്ന യജ്ഞം ഉത്തര്‍പ്രദേശിലെ മഥുരയില്‍ യമുനാ നദീതീരത്ത് ഒക്ടോബര്‍ 10ന് ആരംഭിക്കുമെന്ന് മോദി ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ പവന്‍ പാണ്ഡെ വ്യക്തമാക്കി. ഒരു ലക്ഷത്തോളം മണ്‍ചിരാതുകള്‍ തെളിയിച്ച് മന്ത്രങ്ങള്‍ ജപിക്കുന്നതാണ് യജ്ഞം.