ഷില്ലോങ്: പ്രധാനമന്ത്രിയുടെ വിവിധ സന്ദര്‍ഭങ്ങളിലെ വസ്ത്രധാരണത്തെ വിമര്‍ശിച്ചിട്ടുള്ള രാഹുല്‍ ഗാന്ധിക്ക് നേരെ അതേ രീതിയില്‍ ആക്രമണവുമായി ബിജെപി. മേഘാലയ സന്ദര്‍ശനത്തിനിടയില്‍ രാഹുല്‍ ഗാന്ധി ധരിച്ച കോട്ടാണ് ബിജെപിയുടെ കടുത്ത വിമര്‍ശനം ഏറ്റ് വാങ്ങുന്നത്. സംഗീതത്തെ ഏറെ സ്നേഹിക്കുന്ന മേഘാലയയിലെ യുവജനങ്ങള്‍ക്കിടയില്‍ രാഹുല്‍ ഗാന്ധി സംഗീത നിശയില്‍ പങ്കെടുത്തത് ഏറെ ചര്‍ച്ചയായിരുന്നു.
ബ്രിട്ടീഷ് ബ്രാന്‍ഡായ ബര്‍ബെറിയുടെ ഒരു ലക്ഷം രൂപയോളം വിലമതിക്കുന്ന കോട്ടാണ് രാഹുല്‍ ഗാന്ധി ധരിച്ചിരിക്കുന്നതെന്നാണ് ബിജെപി മേഘാലയ പ്രതികരിക്കുന്നു. പ്രധാനമന്ത്രിയ്ക്ക് നേരെ വസ്ത്രങ്ങളുടെ പേരില്‍ ഏറെ വിമര്‍ശനം ഉന്നയിച്ച യുവനേതാവ് ഇതിനെ എങ്ങനെ വിശദീകരിക്കുമെന്നാണ് ബിജെപി ചോദിക്കുന്നത്. എന്നാല്‍ കോടികള്‍ക്ക് പ്രധാനമന്ത്രിയുടെ കോട്ട് ലേലത്തിന് വച്ചവരാണോ ഇപ്പോള്‍ കോട്ടിന്റെ പേരില്‍ രാഹുലിനെതിരെ വിമര്‍ശനം ഉന്നയിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് രേണുകാ ചൗധരി ചോദിച്ചു.
