തിരുവനന്തപുരം: പാമ്പുകളുടെ തോഴന്‍ വാവ സുരേഷിന് വീണ്ടും മൂര്‍ഖന്‍റെ കടിയേറ്റു. മാന്നാര്‍ എന്‍.എസ്.എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഇന്ന് ഉച്ചയ്ക്ക് പാമ്പുകളെപ്പറ്റി ക്ലാസെടുക്കുന്നതിനിടയിലാണ് വാവയുടെ ചുണ്ടില്‍ മൂര്‍ഖന്‍ കൊത്തിയത്. 

പാമ്പുകടിയ്‌ക്കെതിരെ മിക്കപ്പോഴും സ്വയ ചികിത്സ നടത്താറുള്ള വാവ സുരേഷ് ഇതുവരെ ആശുപത്രിയില്‍ എത്തിയിട്ടില്ല. വാവയെ ഏറ്റവും കൂടുതല്‍ കടിച്ചിട്ടുള്ളത് മൂര്‍ഖനാണ്. രണ്ടുപ്രാവശ്യം ഇത്തരത്തിലുള്ള കടിയേറ്റ് വാവ വെന്‍റിലേറ്ററിലായിട്ടുണ്ട്. 27 വര്‍ഷത്തിനിടയില്‍ അമ്പതിനായിരത്തോളം പാമ്പുകളെ വാവ പിടികൂടിയിട്ടുണ്ട്.