ബിജെപി ഓഫീസിന് മുന്നില്‍ മൂര്‍ഖന്‍ പാമ്പ് നിലയുറപ്പിച്ചപ്പോള്‍ കുടുങ്ങിയത് പ്രവര്‍ത്തകര്‍

കൂത്താട്ടുകുളം: ബിജെപി ഓഫീസിന് മുന്നില്‍ മൂര്‍ഖന്‍ പാമ്പ് നിലയുറപ്പിച്ചപ്പോള്‍ കുടുങ്ങിയത് പ്രവര്‍ത്തകര്‍. കൂത്താട്ടുകുളത്തെ ബിജെപി പാര്‍ട്ടി ഓഫീസിന് മുന്നിലാണ് കഴിഞ്ഞ ദിവസം നാടകീയ സംഭവം അരങ്ങേറിയത്. മൂര്‍ഖന്‍ പാമ്പ് ഓഫീസിന് മുന്നില്‍ നിലയുറപ്പിക്കുമ്പോള്‍ 15ഒളം ബിജെപിക്കാര്‍ ഓഫീസിലുണ്ടായിരുന്നു. ഒരു എലിയുടെ പിന്നാലെ എത്തിയ മൂര്‍ഖന്‍ ഓഫീസിന് മുന്നില്‍ നിലയുറപ്പിക്കുകയായിരുന്നു.

ഇതോടെ ബിജെപി പ്രവര്‍ത്തകര്‍ പെട്ടു. ഇവര്‍ ഓഫീസിന്‍റെ വാതിലും അടച്ചു. പിന്നീട് പാമ്പ് വാതിലിന് മുന്നില്‍ നിന്ന് ഇറങ്ങിയ ശേഷം മാത്രമേ പ്രവര്‍ത്തകര്‍ക്ക് പുറത്തിറങ്ങാന്‍ സാധിച്ചുള്ളൂ. ഇത് സംബന്ധിച്ച മനു അടിമാലിയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുകയാണ്.