കൊച്ചി അസീസി വിദ്യാനികേതൻ സ്കൂളിൽ വിദ്യാർത്ഥികളെ പുറത്താക്കിയ നടപടിക്കെതിരെ എറണാകുളം ജില്ലാ കളക്ടർ.
കൊച്ചി: കൊച്ചി അസീസി വിദ്യാനികേതൻ സ്കൂളിൽ വിദ്യാർത്ഥികളെ പുറത്താക്കിയ നടപടിക്കെതിരെ എറണാകുളം ജില്ലാ കളക്ടർ. കുട്ടികൾക്ക് തുടർന്ന് പഠിക്കാൻ അവസരമൊരുക്കണമെന്ന് ജില്ലാ കളക്ടർ മുഹമ്മദ് വൈ സഫീറുള്ള അറിയിച്ചു.
ഫീസ് സംബന്ധിച്ച വിഷയങ്ങൾ മാതാപിതാക്കളുമായി ചര്‍ച്ച ചെയ്യുന്നത് തുടരാം. എന്നാല്‍ ഇതുകാരണം കുട്ടികളുടെ വിദ്യാഭ്യാസം മുടക്കരുത് എന്നും കളക്ടര്‍ പറഞ്ഞു.
ഫീസ് വർദ്ധന ചോദ്യം ചെയ്തതിനാണ് നാല് കുട്ടികൾക്ക് ടിസി നൽകിയതെന്നാണ് മാതാപിതാക്കളുടെ ആരോപണം. അതേസമയം, രണ്ട് കുട്ടികളുടെ കാര്യത്തിൽ നാളെ തീരുമാനം അറിയാം.
