തീ വച്ചതാണെന്ന് കോളനിനിവാസികൾ 47 കുടിലുകളിലായി 250ലധികം പേരാണ് ഇവിടെ താമസിച്ചിരുന്നത്
ദില്ലി: ദില്ലിയിലെ റോഹിങ്ക്യൻ അഭ്യാർത്ഥികളുടെ കോളനിയിലുണ്ടായ തീപിടുത്തത്തിൽ ദുരൂഹതയെന്ന് കോളനിവാസികൾ. തീ വച്ചതാണെന്ന് കോളനിനിവാസികൾ ആരോപിച്ചു. അഗ്നിശമനസേന എത്താൻ വൈകിയതും പ്രതിഷേധത്തിന് ഇടയാക്കിപുലർച്ചെ മൂന്ന് മണിക്ക് ദില്ലി കാളിന്തി കുഞ്ചിലെ റോഹിങ്ക്യൻ കോളനിയിലാണ് തീപിടുത്തമുണ്ടായത്. തീപടർന്നപ്പോൾ തന്നെ ശ്രദ്ധയിൽപ്പെട്ടതിനാൽ വൻ ദുരന്തം ഒഴിവായി. 47 കുടിലുകളിലായി 250ലധികം പേരാണ് ഇവിടെ താമസിച്ചിരുന്നത്.
കോളനിയുടെ അരികിലുള്ള ശുചിമുറിക്ക് സമീപത്ത് നിന്ന് തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ട നിവാസികൾ മറ്റുള്ളവരെ വിളിച്ചുണർത്തി പുറത്തേക്കോടി രക്ഷപ്പെട്ടു. 47 കുടിലുകളിലായി 250 ലധികം പേരാണ് ഇവിടെ താമസിച്ചിരുന്നത്.പഴയ തുണികളും ടാർപ്പോളിനും കൊണ്ട് നിർമ്മിച്ച കുടിലുകൾ തീപിടുത്തത്തിൽ പൂർണ്ണമായും നശിച്ചു. ഐക്യരാഷ്ട്രസഭയുടം അഭയാർത്ഥി കാർഡ് അടക്കമുള്ളവ നഷ്ടമായി.
കോളനിക്ക് തീപിടിച്ച ഉടനെ വിവരമറിയിച്ചിട്ടും ഒരു മണിക്കൂറിലേറെ വൈകിയാണ് അഗ്നിശമനസേന സ്ഥലത്തെത്തിയതെന്നും നിവാസികൾ കുറ്റപ്പെടുത്തി. റോഹിങ്ക്യൻ അഭയാർത്ഥികളുടെ ജീവിത സാഹചര്യങ്ങൾ പഠിച്ച് 4 ആഴ്ച്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകളോട് സുപ്രീം കോടതി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. അതിനിടെയാണ് ദില്ലിയിലെ ആദ്യ റോഹിങ്ക്യൻ കോർളനിയിൽ തീപിടുത്തമുണ്ടായത്.
