Asianet News MalayalamAsianet News Malayalam

ശബരിമല സ്ത്രീപ്രവേശനം; രാഷ്ട്രപതിയുടെ പേജില്‍ പരാതി പൊങ്കാലയുമായി മലയാളികള്‍

ഇതരമതവിഭാഗങ്ങളില്‍പ്പെട്ടരും മറ്റ് സംസ്ഥാനങ്ങളിലുള്ളവരും സ്ത്രീകളും അടക്കം ആയിരക്കണക്കിന് പേരാണ് രാഷ്ട്രപതിയുടെ പേജില്‍ സ്ത്രീപ്രവേശനത്തിനെതിരെ പരാതി പോസ്റ്റ് ചെയ്തിരിക്കുന്നത്. തങ്ങളെ സ്വയം പരിചയപ്പെടുത്തിക്കൊണ്ടാണ് പലരും പരാതി കമന്‍റായി പോസ്റ്റ് ചെയ്തിരിക്കുന്നത്

complaint commented by keralite against women entry in sabarimala
Author
Trivandrum, First Published Oct 3, 2018, 1:54 PM IST

തിരുവനന്തപുരം: ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശിക്കാമെന്ന സുപ്രീംകോടതി വിധിക്കെതിരെ ഹിന്ദു സംഘടനകള്‍ പ്രതിഷേധിക്കുമ്പോള്‍ രാഷ്ട്രപതിയുടെ ഫേസ്ബുക്ക് പേജിലും പരാതികള്‍ പ്രവഹിക്കുകയാണ്. ശബരിമലയുടെ ആചാരങ്ങളെയും വിശ്വാസങ്ങളെയും സംരക്ഷിക്കണം. പ്രയഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചത്  സംസ്കാരത്തിന് എതിരാണ്. വിധി വളരെ നിരാശാജനകമാണ് രാഷ്ട്രപതി വിഷയത്തില്‍ ഇടപെടണമെന്നുമാണ് ഫേസ്ബുക്ക് പേജിലുള്ള പരാതികള്‍. 

complaint commented by keralite against women entry in sabarimala

ഇതരമതവിഭാഗങ്ങളില്‍പ്പെട്ടരും മറ്റ് സംസ്ഥാനങ്ങളിലുള്ളവരും സ്ത്രീകളും അടക്കം ആയിരക്കണക്കിന് പേരാണ് രാഷ്ട്രപതിയുടെ പേജില്‍ സ്ത്രീപ്രവേശനത്തിനെതിരെ പരാതി പോസ്റ്റ് ചെയ്തിരിക്കുന്നത്. തങ്ങളെ സ്വയം പരിചയപ്പെടുത്തിക്കൊണ്ടാണ് പലരും പരാതി കമന്‍റായി രേഖപ്പെടുത്തിയിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫേസ്ബുക്ക് പേജിലും ഇതേ ആവശ്യം ഉന്നയിച്ച് ആയിരക്കണക്കിന് കമന്‍റുകളാണ് വന്നിരിക്കുന്നത്. 
 

 

Follow Us:
Download App:
  • android
  • ios