ഓര്‍ത്തഡോക്സ് സഭയിലെ ലൈംഗിക വിവാദം ഫോണ്‍ സംഭാഷണം ചോര്‍ന്നത് അന്വേഷിക്കണമെന്ന് പരാതിക്കാരന്‍ ആരോപണവിധേയര്‍ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കുന്നത് ദൗര്‍ഭാഗ്യകരം
തിരുവനന്തപുരം: ചിലരോട് വിശ്വസിച്ച് പറഞ്ഞ കാര്യങ്ങളാണ് സമൂഹ മാധ്യമങ്ങളില് ചോര്ന്നതെന്ന് പരാതിക്കാരന്. തന്റെ ഫോണ് സംഭാഷണം ചോര്ന്നത് നിയമസംവിധാനങ്ങള് അന്വേഷിക്കണമെന്ന് പരാതിക്കാരന് ആവശ്യപ്പെട്ടു. ഏഷ്യനെറ്റ് ന്യൂസിന്റെ ന്യൂസ് അവറിലായിരുന്നു പരാതിക്കാരന്റെ പ്രതികരണം.
ഓര്ത്തഡോക്സ് സഭാ നേതൃത്വത്തിന് തന്റെ പരാതി ബോധ്യപ്പെട്ടതാണ്. എന്നിട്ടും ആരോപണവിധേയര് ശുശ്രൂഷകള്ക്ക് നേതൃത്വം നല്കുന്നത് ദൗര്ഭാഗ്യകരമാണെന്നും പരാതിക്കാരന് പ്രതികരിച്ചു.
