സര്‍ക്കാര്‍ ജോലിക്ക് സൈനിക സേവനം നിര്‍ബന്ധമാക്കാന്‍ ശുപാര്‍ശ സുരക്ഷാ സേനയിലെ ക്ഷാമം നികത്താന്‍ പുതിയ നിര്‍ദേശം ഈ പശ്ചാത്തലത്തിലാണ് ഇത്തരമൊരു നിര്‍ദേശം
ദില്ലി: കേന്ദ്ര-സംസ്ഥാന സര്ക്കാര് ജോലി ലഭിക്കാന് ഉദ്യോഗാര്ഥികള്ക്ക് അഞ്ച് വര്ഷത്തെ സൈനിക സേവനം നിര്ബന്ധമാക്കണമെന്ന് പാര്ലമെന്ററി സ്റ്റാന്ഡിങ് കമ്മിറ്റിയുടെ നിര്ദേശം.
നിലവില്, ഇന്ത്യന് ആര്മിയില് മാത്രം 7000 ഉദ്യോഗസ്ഥരുടെയും 20000 സൈനികരുടെയും കുറവുണ്ട്. ഇന്ത്യന് വ്യോമസേനയില് 150 ഉദ്യോഗസ്ഥരുടെയും 15000 സൈനികരുടെയും കുറവുണ്ട്. അതുപോലെ, ഇന്ത്യന് നാവിക സേനയിലും 150 ഉദ്യോഗസ്ഥരുടെയും 15000 നാവികരുടെയും കുറവുണ്ട്.
അതേസമയം, കേന്ദ്ര റെയിൽവേയിൽ മാത്രം 30 ലക്ഷം ജീവനക്കാരാണ് ജോലി ചെയ്യുന്നത്. സംസ്ഥാന സർക്കാര് സര്വീസുകളില് രണ്ടു കോടി ജനങ്ങളും ജോലി ചെയ്യുന്നു. ഈ പശ്ചാത്തലത്തിലാണ് സര്ക്കാര് ജോലിക്ക് സൈനിക സേവനം നിര്ബന്ധമാക്കാന് ശുപാര്ശ പാര്ലമെന്ററി കമ്മറ്റി മുന്നോട്ട് വെച്ചത്.
പേഴ്സണല് ആന്ഡ് ട്രെയിനിങ് വകുപ്പാണ് ഇതിനായുള്ള പ്രൊപ്പോസല് മുന്നോട്ടുവെക്കണമെന്നും പാര്ലമെന്ററി കമ്മറ്റി നിര്ദേശിച്ചത്. ഉദ്യോഗാര്ഥികള്ക്ക് സൈനിക സേവനം നിര്ബന്ധമാക്കുന്നതിലൂടെ സൈന്യത്തിലെ ആള്ക്ഷാമം കുറയ്ക്കാനാവുമെന്നാണ് കമ്മറ്റിയുടെ നിരീക്ഷണം. പേഴ്സണല് ആന്ഡ് ട്രെയിനിങ് വകുപ്പാണ് സര്ക്കാര് ഉദ്യോഗസ്ഥര്ക്കുള്ള ചട്ടം ഉണ്ടാക്കുന്നത്.
