അഡീഷണൽ സെക്രട്ടറി പദവിയിലായിരുന്ന സ്മിത വിരമിച്ചപ്പോൾ സെക്രട്ടറി റാങ്കിലുള്ള യു.പി.എസ്.സി അംഗത്വം നൽകി. അറു വർഷത്തെ കാലാവധിയും നൽകിയെന്ന് ജയ്പാൽ റെഡ്ഢി ആരോപിച്ചു. 

ദില്ലി: റഫാല്‍ കരാറിനെതിരായ എതിർപ്പ് മറികടന്ന സ്മിത നാഗരാജിന് കേന്ദ്ര സർക്കാർ ഇരട്ട പാരിതോഷികം നൽകിയെന്ന് കോണ്‍ഗ്രസ്. അഡീഷണൽ സെക്രട്ടറി പദവിയിലായിരുന്ന സ്മിത വിരമിച്ചപ്പോൾ സെക്രട്ടറി റാങ്കിലുള്ള യു.പി.എസ്.സി അംഗത്വം നൽകി. അറു വർഷത്തെ കാലാവധിയും നൽകിയെന്ന് ജയ്പാൽ റെഡ്ഢി ആരോപിച്ചു. 

വഴങ്ങാത്ത ഉദ്യോഗസ്ഥരെ സർക്കാർ സ്ഥലം മാറ്റി. സംഭവത്തില്‍ സംയുക്ത പാര്‍ലമെന്‍ററി സമിതി അന്വേഷണം വേണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. സുപ്രീം കോടതി നടപടികളെക്കുറിച്ച് പ്രതികരിക്കാൻ സമയമായില്ല. കോൺഗ്രസ് സുപ്രീം കോടതിയെ സമീപിച്ചിട്ടില്ല. ഹർജിക്കാർക്ക് പാർട്ടി സഹായം ചെയ്യുന്നില്ലെന്നും ജയ്പാൽ റെഡ്ഢി വ്യക്തമാക്കി.