രാഹുൽ ഗാന്ധി നടത്തിയ കൂടിക്കാഴ്ചയും തരൂരിന്‍റെ പ്രസ്താവനയും ആയുധമാക്കി കോണ്‍ഗ്രസിനെതിരെ ബി.ജെ.പി
ദില്ലി: ഇസ്ലാം മത പ്രമുഖരുമായും രാഹുൽ ഗാന്ധി നടത്തിയ കൂടിക്കാഴ്ചയും തരൂരിന്റെ പ്രസ്താവനയും ആയുധമാക്കി കോണ്ഗ്രസിനെതിരെ ബി.ജെ.പി . കോണ്ഗ്രസ് മുസ്ലീം പാര്ട്ടിയാണോയന്ന് രാഹുൽ വ്യക്തമാക്കണമെന്നാണ് ആവശ്യം. അതേ സമയം തരൂരിനെ പിന്തുണച്ച് സംസ്ഥാന കോണ്ഗ്രസ് നേതാക്കള് രംഗത്തെത്തി
ലോക്സഭാ തിരഞ്ഞെടുപ്പ് ഒരുക്കത്തിന് മുന്നോടിയായി ഇസ്ലാം മതത്തിലെ പ്രമുഖരുമായി നടത്തിയ കൂടിക്കാഴ്ചയിൽ കോണ്ഗ്രസ് മുസ്ലീം പാര്ട്ടിയാണെന്ന് രാഹുൽ പറഞ്ഞെന്ന റിപ്പോര്ട്ട് ആയുധമാക്കിയാണ് ബി.ജെ.പി വിമര്ശനം ലോക്സഭാ തിരഞ്ഞെടുപ്പിൽ വര്ഗീയ ചേരിതിരിവിനാണ് കോണ്ഗ്രസ് ശ്രമമെന്ന് ബി.ജെ.പി ആരോപിക്കുന്നു.
ഹിന്ദു പാകിസ്ഥാൻ പരാമര്ശത്തിൽ തരൂരിന് കോണ്ഗ്രസ് ദേശീയ നേതൃത്വത്തിന്റെ പിന്തുണ കിട്ടിയിരുന്നില്ല. പകരം വാക്കുകള് തിരഞ്ഞെടുക്കുമ്പോള് ജാഗ്രത കാട്ടണമെന്ന് മുന്നറിയിപ്പാണ് നല്കിയത് .അതേ സമയം പാര്ട്ടി സംസ്ഥാന ഘടകം തരൂരിനൊപ്പമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി
തരൂരിനെ പൂര്ണമായും പിന്തുണയ്ക്കുന്നുവെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസനും വൈസ് പ്രസിഡന്് വിഡി സതീശനും വ്യക്തമാക്കി
