മന്ത്രിസഭയില്‍ കോണ്‍ഗ്രസ് പങ്കാളിയാകണമെന്ന് ദേവഗൗഡ

ബെംഗളൂരു: മന്ത്രിസഭയില്‍ കോണ്‍ഗ്രസ് പങ്കാളിയാകണമെന്ന് ദേവഗൗഡ. ഉപമുഖ്യമന്ത്രി പദം കോണ്‍ഗ്രസിനെന്നാണ് റിപ്പോര്‍ട്ട്.മന്ത്രിസഭയില്‍ കോണ്‍ഗ്രസിന് 20 ഉം ജെഡിഎസിന് 14 ഉം മന്ത്രിമാര്‍. 2019 ലും കോണ്‍ഗ്രസ് ജെഡിഎസ് സഖ്യം തുടരും. അതേസമയം ബിജെപി ആഘോഷപരിവാടികള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. വാര്‍ത്താ സമ്മേളനവും അമിത് ഷാ മാറ്റിവെച്ചു.

കോണ്‍ഗ്രസ് ജെഡിഎസ് നേതാക്കള്‍ ഒന്നിച്ച് ഗവര്‍ണറെ കാണുമെന്നായിരുന്നു തീരുമാനം. എന്നാല്‍ കോണ്‍ഗ്രസ് സംഘത്തെ കാണാന്‍ ഗവര്‍ണര്‍ അനുമതി നല്‍കിയിട്ടില്ല. പരമേശ്വരയുടെ നേതൃത്വത്തിലാണ് നേതാക്കള്‍ എത്തിയത്. അന്തിമഫലം വരുന്നത് വരെ ആരെയും കാണില്ലെന്ന് ഗവര്‍ണര്‍ വ്യക്തമാക്കി.